തളിരണിഞ്ഞ സമാഗമം
തെക്കൻ കേരളത്തിൽ ഇപ്പോഴും, വിവാഹത്തിന് മുമ്പ് വധുവും വരനും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള ഒരു സംവിധാനം നിലവിലുണ്ട്. മാതാപിതാക്കളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ വിവാഹാലോചനയിലുള്ള പെണ്‍കുട്ടി തന്റെ വീട്ടില്‍ വച്ച് ദല്ലാള്‍ കൊണ്ടുവരുന്ന ജീവിത പപങ്കാളിയെ കാണുകയും അവര്‍ക്ക് ചായയും ലഘുഭക്ഷണം വിളമ്പുകയും പതിവാണ്. അതിനു ശേഷം ആൺകുട്ടിയും പെൺകുട്ടിയും മാതാപിതാക്കളോട് പരസ്പര സ്വീകാര്യത അറിയിക്കുകയും മുന്നോട്ടുള്ള വിവാഹ പ്രക്രിയ പുരോഗമിക്കുകയും ചെയ്യുന്നു. അത്തരം ഒരു കൂടിക്കാഴ്ച നേരിട്ട 18 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വർഷങ്ങൾക്കു മുമ്പുണ്ടായ അസ്വസ്ഥതകളാണ് ഇതിലെ പ്രമേയം.)
തന്റെ ഭര്‍ത്താവ് സുദര്‍ശനെ കണ്ടുമുട്ടിയ ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തന്റെ പെണ്ണുകാണൽ ചടങ്ങ് ഇന്ന് ഒറ്റക്കിരുന്നപ്പോൾ ലതിക ഓര്‍ത്തു. ഇന്ന് ആ രീതിയെല്ലാം കാലത്തിന്റെ ഗതിയില്‍ ഏറെക്കുറെ മാറിപ്പോയിരിക്കുന്നു. എന്തൊക്കെ മാറിയാലും കാലം നല്കുന്ന സുഗന്ധപൂരിത നിമിഷങ്ങളുടെ മാസ്മര സ്മരണകൾ ജീവിതകാലം മുഴുവനും അലയടിക്കുക അലയടിക്കുക തന്നെ ചെയ്യും.
അഞ്ച്ങ്ങങ്ങളുള്ള ഒരു വീട്ടിൽ അമ്മയുടെ ഒടുവിലത്തെ മകളായി ലതിക ജനിച്ചു.അവള് അതിസുന്ദരിയായിരുന്നില്ലെങ്കിലും കാണാൻ തരക്കേടില്ലായിരുന്നു.നാം രണ്ടു നമുക്ക് രണ്ടു എന്ന് ദമ്പതികൾ പഴയ കാലത്ത് ചിന്തിക്കാത്തതിനാല്‍ അവളും ജനിച്ചു.അമ്മ കുടുംബ കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ശ്രധിച്ചതിനാൽ അച്ഛൻ കച്ചവട കാര്യങ്ങള്‍ നോക്കി കുടുംബം കഴിഞ്ഞുപോന്നു. അവള്‍ക്കു മുന്നേ ജനിച്ച രണ്ടു ജ്യേഷ്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അവൾ കുഞ്ഞായിരുന്നു.അവര്‍ക്കെന്തു കിട്ടിയാലും അവള്‍ക്കും പകുത്തു നല്കിയിട്ടേ അവർ കഴിച്ചിരുന്നുള്ളൂ.മൂത്തവര്‍ വിദ്യാഭ്യാസത്തിൽ മുന്‍നിരക്കാരും അച്ഛന്റെ ആഗ്രഹപ്രകാരം പഠിക്കുന്നവരുമായിരുന്നു.അവരെല്ലാം തന്നെ മുറപ്രകാരം വിവാഹിതരായി കുടുംബസ്തരായി.
ലതികയും അങ്ങനെ വിവാഹപ്രായത്തിലെത്തി.അമ്മയും അച്ഛനും സഹോദരങ്ങളും അതാത് തലങ്ങളിൽ ദാല്ലളന്മാരെക്കണ്ട് വരനെ തിരയാന്‍ ഏല്പിച്ചു. ആലോചനകള്‍ പലതും വന്നു.കാരണങ്ങള്‍ പലതായതിനാൽ ഉറപ്പിക്കൽ നീണ്ടു പോയി.മദ്യപാനം ഉള്ളവര്‍, തൊഴില്‍രഹിതര്‍, വീടുപോര, പയ്യന് മോശം എന്നിങ്ങനെ ഓരോന്നും വിട്ടുപോയി. ലതികക്കിതൊന്നും ഒരു ഗൌരവമായി തോന്നിയില്ല.കുടുംബക്കാരെന്തോക്കെയോ ഒപ്പിക്കുന്നു,അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.ഏതായാലും ഡിഗ്രീ കഴിയുമ്പോലൾ ചേച്ചിമാരെപ്പോലെ ഞാനും കുടുംബസ്തയാകും.ഓ, എല്ലാപേരും ജീവിക്കുന്നില്ലെ അതുപോലെ ഞാനും ജീവിക്കും.വിമന്‍സ് കോളേജിൽ പഠിച്ചതിനാൽ പ്രേമിക്കാനും കണ്ണുകള്‍ പങ്കിടാനും കുമാരന്മാരാരും വന്നില്ല. വീട് വിട്ടാല്‍ കോളേജ് കൊളെജ് വിട്ടാൽ വീട്.
മൂത്ത ജ്യേഷ്ടന് അന്ന് നേരത്തെ വീട്ടിൽ എത്തിയിരുന്നു.അച്ഛനോടെന്തോ കാര്യമായി പറയുന്നുണ്ടായിരുന്നു.ദല്ലാള്‍ രാമൻ ഇന്നലെ വാഗ്ദാനം ചെയ്ത ജോലിയുള്ള പയ്യൻ ഇന്ന് വരില്ലത്രെ. പകരം അയാളുടെ സ്ഥാനത്ത് വേറെ കാണാന്‍ കൊള്ളാവുന്ന ജോലിയുള്ള ഒരു പയ്യനെ കൊണ്ടുവരാം എന്ന് ഏറ്റിരിക്കുകയാണ്.പയ്യന്റെ അളിയന് നമ്മുടെ സ്ഥലം അറിയാമെന്നു പറയുന്നു. വൈകിട്ടാണ് വരുമെന്ന് പറഞ്ഞിരിക്കുന്നത്. ഇത്തിരി പാലും പലഹാരങ്ങളും വാങ്ങി അവളെയും റെഡിയാക്കണം. ഇത്രയും പറഞ്ഞു അദേഹം എങ്ങോട്ടോ പോയി.
ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു ഹൃദയ വികാരം ഇത് കേട്ടപ്പോള്‍ മുതല്‍ ലതികയുടെ ഉള്ളിൽ തിരതല്ലി.എത്രയോ പുരുഷന്മാര് വന്നു പോയി.അവര്‍ക്കെല്ലാം ചായയും ബിസ്കറ്റും വിളമ്പിയിട്ടുണ്ട്. ഇപ്പോള്‍ ഒരാള്‍ വരുമെന്ന് പറഞ്ഞപ്പോൾ മാത്രം എന്റെ ഹൃദയം എന്താ ഇത്രയും നടുങ്ങുന്നത്.വരുമെന്ന് പറഞ്ഞയാള്‍ വരുമോ അതോ പറ്റിക്കുമോ.ഞാനെങ്ങനെയാണ് ഈ ഉൾക്കിടുക്കത്തോടെ അയാളെ അഭിമുഖീകരിക്കുന്നത്.സൂര്യന് വാനത്തിൽ അന്തിച്ചുമപ്പു പരത്തി സന്ധ്യക്ക് പരവതാനി വിരിച്ചുകൊണ്ടിരുന്നു.
പെണ്ണെ നീ കുളിക്കുന്നില്ലേ, സമയം നാലുമണി കഴിഞ്ഞു. ഇന്ന് നിന്നെക്കാണാൻ അഞ്ചു മണിക്ക് ഒരു പയ്യൻ വരുമെന്ന് അച്ഛൻ പറഞ്ഞില്ലേ, അമ്മ ഉറക്കെപ്പറഞ്ഞു. അമ്മാ എനിക്കിപ്പം കല്ല്യണമൊന്നും വേണ്ട, കുറെ നാള്‍കൂടെ കഴിയട്ടെ. ഡിഗ്രീ പരീക്ഷ അടുത്തതല്ലേ ഒന്ന് സമാധാനത്തോടെ എഴുതട്ടെ, ലതിക ഒന്ന് പയറ്റി നോക്കി. അത് നിന്റ്ച്ഛനോട് പറ, അല്ലെങ്കി നിനക്കെന്തോന്നു സമാധാനക്കേടാടി, മൂന്നെണണത്തിനെ നിനക്കുമുന്പേ പറഞ്ഞയച്ചതല്ലേ. നീ ഇളയതായതിനാൽ ഇതുവരെ നിന്നു. അല്ലെങ്കില്‍ ഒക്കത്തൊരു കുഞ്ഞുമായി ഇപ്പോക്കണ്ടേനെ. ങ്ങ, അതൊക്കെ സമയം പോലെ നടക്കും നീ പൊയ് റെഡിയാവാൻനോക്ക്, അമ്മ നിര്‍ദേശിച്ചു.
ഏതോ തരംഗങ്ങൾ അവളുടെ ശരീരത്തിലേക്ക് പ്രവഹിച്ചപോലവള്ക്ക് തോന്നി. തന്നെ വേള്‍ക്കാൻ വരുന്ന ഒരു ആണിന്റെ മുന്പിൽ ഞാനിതാ നില്ക്കാൻ പോകുന്നു.പരദൈവങ്ങളെ, ദേവീ എന്നെ കാത്തുകൊള്ളേണമേ.എന്നത്തേയും പോലെ ഇന്നെനിക്കു ത്രാണിയില്ലാത്തതുപോലെ തോന്നുന്നു മായേ. എങ്കിലും ഹൃദയമിടിപ്പോടെ അവള് കുളിച്ചു,കുറിയിട്ട് മാരനെ വരവേല്‍ക്കാൻ ഒരുങ്ങി.മനസ്സില്‍ ആധിയും ചുണ്ടില്‍ പുഞ്ചിരിയുമായി ധരിക്കാൻ വച്ച വസ്ത്രങ്ങളെ ഒന്ന് തലോടി. സ്വന്തം ശരീരത്തെ അന്നാദ്യമായി കുസൃതിയോടെ കണ്ണാടിയില്‍ ശ്രദ്ധിച്ചു നോക്കി. കൈകളെ നോക്കി, വിരലുകളെ നോക്കി, മാറില്‍ ശ്രദ്ധിച്ചു, കവിളുകളെ സരസമായി തലോടി.അവ്യക്തമായി ഓരോന്ന് പിറുപിറുത്തു.
അമ്മാ, ലതിക എവിടെപ്പോയി. മൂത്ത ചേച്ചി ഓടിവന്ന വഴിക്ക് വിളിച്ചു ചോദിച്ചു.അവളിവിടെ എവിടെയെങ്കിലും കാണും. ചേച്ചീ, ഞാനിവിടെയുണ്ട്, ലതിക മൊഴിഞ്ഞു. ശരി നിന്റെ തുണിയെല്ലാം എവിടെയാടീ, ഞാന്‍ ഉടുത്തുതരാം.ചേച്ചി സാരി ധരിപ്പിക്കവേ വിരലുകള്‍ ഉരസിയപ്പോൾ അവളന്നാദ്യമായി സ്പര്‍ശനത്തിനും ഒരു സുഖമുണ്ടെന്നറിഞ്ഞു. ചേച്ചീ, ഇക്കിളിയാക്കാതെ. ങ്ങാ, ഇക്കിളി വരാനിരിക്കുന്നതല്ലേയുള്ളൂ, നീ നോക്കിക്കോ ഏതായാലും ഇപ്പ്രാവശ്യം നിന്റെ കല്യാണം ഉറച്ചതുതന്നെ. നവവധുവിന്റെ നാണത്തോടെ അവള് പുതുവസ്ത്രത്തില്‍ കണണാടിയിലേക്ക് നോക്കി നിന്നു. എങ്കിലും ആധിയോടെ വീണ്ടും വീണ്ടും അവള് ജനാലയിലൂടെ വെളിയിലേക്ക് തന്നെക്കാണാൻ വരുന്ന ആളിനെ നോക്കിക്കൊണ്ടിരുന്നു.
മണി അഞ്ചായി-അഞ്ചുപത്തായി.അമ്മാ,അവരെയൊന്നും കണ്ടില്ലല്ലോ, ചേച്ചി ഓര്‍മപ്പെടുത്തി.അതാ അച്ഛന് വരുന്നു. കുറച്ചുകഴിഞ്ഞു ജ്യേഷ്ടനും എത്തി.ജ്യേഷ്ടന് പറഞ്ഞു അവരുടനെ എത്തുമെന്നാണ് അറിഞ്ഞത്. കാറിലും വണ്ടിയിലും ഒന്നും അല്ല ബസിലാന്നാ അറിഞ്ഞത്. ഏതായാലും അവരുവരട്ടെ, അമ്മ ചായക്കുവേണ്ടതെല്ലാം തയ്യാറാക്കിക്കോ.ഇപ്പ്രവശ്യമെങ്കിലും പെണ്ണിന് മംഗല്ല്യ ഭാഗ്യമുണ്ടാവണെ, വയസ്സ് അനുദിനംനീണ്ടു പോകുന്നു, അമ്മ നീട്ടി പ്രാര്‍ത്ഥിച്ചു.
അകലത്തെ വഴിത്താരയില്‍ സംസാരവും കാൽ പെരുമാറ്റവും കേള്‍ക്കാറായി. അവളുടെ ശരീരം വിറക്കാൻ തുടങ്ങി. ഹൃദയം പഴയതിലും വേഗം തുടിക്കാന്‍ തുടങ്ങി. കൈകള്‍ക്ക് ശക്തി കുറയുന്നപോലെ, ശരീരത്തിന് ഭാരം കുറയുന്നു. നടക്കാന്‍ കാലുകളെ ഉന്തേണ്ട അവസ്ഥ. പറയാനും പ്രവര്‍ത്തിക്കാനും വയ്യ, നാവു വരളുന്നു, സംസാരം വിറയാര്‍ന്നു പോകുന്നു. ആകെ ഒരന്കലാപ്പു.
അവരെത്തിയെന്നു ചേച്ചി പറയുന്നു, അമ്മ അടുക്കളയിലേക്ക് ഓടുന്നു. ലതിക കസേരയില്‍ അര്‍ദ്ധ ബോധാവസ്ഥയിലെന്നപോലെ വീണിരുന്നു. പെണ്ണെ അവരെത്തി, നീ എന്തെടുക്കുകയാടി അവിടെ, ചായ കൊണ്ട് കൊടുക്കാൻ നോക്ക്.പയ്യന് കുഴപ്പമില്ലെന്ന് തോന്നുന്നു”, ചേച്ചി അമ്മയോടടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. ചേച്ചീ എന്റെ കൈകൾ വിറക്കുന്നു, നടക്കാന്‍ പറ്റുന്നില്ല. അതൊക്കെ അങ്ങനെ തന്നെ, നീ ശ്രദ്ധിച്ചു നടന്നാല്‍ മതി.
വിറയാര്‍ന്ന കയ്യിൽ ട്രേയിൽ ചായയുമായി നീങ്ങുവാനോരുങ്ങിയപ്പോള് എല്ലാ ധൈര്യവും ചോര്‍ന്നു പോയ അവസ്ഥ. അവര്‍ ആള്ക്കാര് കൂടുതലുണ്ട്, നീ സൂക്ഷിച്ചു നിവര്‍ന്നു നടന്നുവേണം പോകുവാന്‍, സാരിത്തുമ്പില്‍ ചവിട്ടരുത്, അഴിഞ്ഞുപോകും, പിന്നെ നല്ല ചേലായിരിക്കും - ചേച്ചിയുടെ കമന്റ്. പോ ചേച്ചി; ചേച്ചി അവര്‍ക്കീ ചായകൊണ്ടു കൊടുക്കുമോ, വല്ലതാവുന്നതിനാല് ഞാനിവിടെ നില്ക്കാം. നാണം കളഞ്ഞു അങ്ങോട്ട് കൊണ്ട് കൊട് ലതീ - അമ്മ ദേഷ്യപ്പെട്ടു.
സകല ദൈവങ്ങളെയും ധ്യാനിച്ച്, ധൈര്യം സംഭരിച്ചു ട്രെയിൽ ചായയുമായി അടുക്കളയില്‍ നിന്ന് തിരിച്ചു.വാതില്‍ പടികള്‍ സൂക്ഷിച്ചു മെല്ലെ ഉമ്മറത്തെത്തിയപ്പോൾ കൂടെ വന്ന ദല്ലാള്‍ നിര്‍ദേശിച്ചു -അങ്ങോട്ടുകൊടുക്ക്, നടുക്കിരിക്കുന്നതാ പയ്യൻ.അറിയാതെ ഒന്ന് ഞെട്ടി- തറയിൽ മാത്രം നോക്കി ചൂണ്ടിക്കാണിച്ച ദിശയിലിരിക്കുന്ന ചെറുപ്പക്കാരന്റെ കണ്ണിലൊന്നുടക്കി.അദൃശ്യ കാന്ത തരംഗം പാഞ്ഞു, കണ്ണുകൾ പിന്‍വലിക്കാൻ വയ്യ, ചായ ടീപ്പോയില്‍ വച്ചപ്പോൾ പയ്യൻ അവളോട് പതുക്കെപ്പറഞ്ഞു – ആള് കൊള്ളാo കേട്ടോ. പാതി വിറയലോടെ ഉള്ളില്‍ ചിരിച്ചു തിരികെ മുറിയിലേക്ക് ആഞ്ഞു നടന്നു. ജനലിന്റെ വിടവിലൂടെ ആരുംകാണാതെ ആ ചെറുപ്പക്കാരനെ തന്നെ അവള് കണ്ണിമക്കാതെ നോക്കി നിന്നു.ഞാന്‍ പ്രതീക്ഷിച്ച ആള് തന്നെ.ആ കണ്ണുകള്‍ക്കെന്തു ശക്തി.സ്നേഹമുള്ളോരാണിന്റെ കണ്ണിനു മാത്രമേ ഇണയുടെ മനസിനെ കീഴടക്കാനുള്ള ശക്തിയുണ്ടാകൂ. എന്താണയാൾ കൊള്ളാമെന്നു പറഞ്ഞത്, എന്നെയാണോ? ഉമ്മറത്ത് ജ്യേഷ്ടനും അച്ഛനും, ചേച്ചിയും അയാളോടും വന്നവരോടും ഓരോന്ന് സംസാരിക്കുന്നു. ഓരോന്നിനും അയാള്‍ വ്യക്തമായ മറുപടി നല്കുന്നുണ്ടായിരുന്നു.
അവര്‍ പോകാൻ നേരം പയ്യന്റെ കൂടെ വന്നയാൾ പറഞ്ഞു, പയ്യന് കുട്ടിയെ ഇഷ്ടമായി, വിവരം ഞങ്ങള്‍ അറിയിക്കാം കേട്ടോ. ലതികയുടെ ഹൃദയം പൂത്തു തളിര്‍ത്തു, മനക്കോട്ടകള്‍ ആകാശം മുട്ടെ ഉയര്‍ന്നു.തന്റെ ഹൃദയത്തിന്റെ ഒരുഭാഗം അയാള്‍ അടർത്തിക്കൊണ്ട് പോയ വേദന. അന്നവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു സ്വപ്നലോകത്തെ രാജകുമാരിയായി ആ ചെറുപ്പക്കാരനൊപ്പം, വെളുക്കുവോളം എല്ലായിടത്തും സവാരി ചെയ്തു.ഇന്നയാളുടെ ഷഷ്ടി പൂ൪ത്തിയാണ്. കടന്നുപോയ നാളുകളിലെ അയാളോടൊപ്പമുള്ള എരിയും പുളിയും കലര്‍ന്ന ജീവിതം വീണ്ടും-വീണ്ടും മനസ്സില്‍ താലോലിച്ചു അറിയാതവള് മയക്കത്തിലേക്ക് ആഴ്ന്നു വീണു.
-0-
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ